അഭയൻ സ്മാരക കേന്ദ്രം (ASK) രൂപം കൊണ്ടതോടൊപ്പം തന്നെ, വിവിധ ആശയങ്ങളെയും പ്രവർത്തന മാതൃകകളെയും ആളുകളെയും പരസ്പരം ബന്ധിപ്പിക്കുന്ന ഒരു വേദിയായി അഭയധാര (Streams) എന്ന സംരംഭവും രൂപം കൊണ്ടു. സംവാദങ്ങളിലൂടെയും അനുഭവങ്ങളുടെ പങ്കുവെക്കലിലൂടെയും അർത്ഥവത്തായ അറിവുകൾ വളരുകയും അവ സമൂഹത്തിന് കൂടുതൽ പ്രാപ്യമാകുകയും വേണമെന്ന വിശ്വാസമാണ് ഈ ശ്രമത്തിന് അടിത്തറയായത്. വർഷങ്ങളായി അഭയധാര (Streams) എന്ന പേരിലുള്ള പ്രസിദ്ധീകരണത്തിലൂടെ ഈ ആശയം മുന്നോട്ട് കൊണ്ടുപോയി. ASK ന്റെ പതിമൂന്നാം വർഷത്തിൽ, അതേ ലക്ഷ്യവും ആത്മാവും നിലനിർത്തിക്കൊണ്ട് അഭയധാര ഒരു പുതിയ രൂപത്തിലേക്ക് കടക്കുകയാണ് സംവാദങ്ങളുടെയും ശിൽപശാലകളുടെയും പരമ്പരയായി. പഠനത്തിന്റെയും പങ്കുവെക്കലിന്റെയും കൂട്ടായ വളർച്ചയുടെയും ഈ യാത്രയിൽ നിങ്ങളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
With the formation of Abhayan Smaraka Kendram (ASK), Abhayadhara (Streams) was envisioned as a space to bring together diverse ideas, practices, and people. Rooted in the belief that meaningful knowledge grows through dialogue and shared experiences, the initiative sought to make such exchanges more accessible and relevant to the wider community. Over the years, this vision found expression through a series of publications under the title Streams. As ASK enters its 13th year, Streams takes a new form, as a series of interactive talks and workshops that continue the same spirit of learning, sharing, and collective growth. We look forward to this journey and warmly invite everyone to be a part of it.